കൊവാക്സിൻ: മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അവസാനിച്ചു: 81 ശതമാനം ഫലപ്രദം

vaccinenews

ന്യൂഡൽഹി: ഭാരത് ബയോടെക് പുറത്തിറക്കുന്ന കൊവിഡ് വാക്സിൻ കൊവാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അവസാനിച്ചു. പരീക്ഷണത്തിൽ വാക്സിൻ 81 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അവകാശപ്പെട്ടു.

“കൊവിഡിനെ തടയുന്നതിൽ കൊവാക്സിൻ 81 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തി.”- ഭാരത് ബയോടെക് എംഡിയും ചെയർമാനുമായ കൃഷ്ണ എല്ല വ്യക്തമാക്കി.

18 മുതൽ 98 വയസ്സ് വരെയുള്ള 25800 പേരാണ് ട്രയൽസിൽ പങ്കെടുത്തത്. ഇവരിൽ 2433 പേർ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. 4500 പേർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു. കൊവിൻ പോർട്ടലിൽ തകരാർ പരിഹരിക്കാൻ നാല് ദിവസം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കൊവിൻ അപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ല.

ഇതുവരെ 50 ലക്ഷത്തിന് മുകളിൽ ആളുകളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

Top