രാജ്യത്ത് കൊവിഷീല്‍ഡ്‌ വാക്‌സിന് അനുമതി; കൊവാക്‌സിന് ഉപാധികള്‍

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് വാക്‌സിന് അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചു. ഡ്രക്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി സൊമാനി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഷീല്‍ഡ് വാക്‌സിനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിന്‍ 70.42 ശതമാനം ഫലപ്രദമാണെന്നും വി.ജി സൊമാനി അറിയിച്ചു. കൊവാക്‌സിന് ഉപാധികളോടെയുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിനാണ്‌ കൊവാക്‌സിന്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ബുധനാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും എന്നാണ് അനൗദ്യോഗിക വിവരം.

3 കോടി ജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ വിജയകരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Top