ഷുഹൈബ് വധക്കേസ്; തലശേരി കോടതി ഇന്ന് പരിഗണിക്കും, പ്രതികള്‍ ഹാജരായേക്കും

കണ്ണൂര്‍: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ ഹാജരാകാന്‍ പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഇന്ന് ഹാജരായേക്കുമെന്നാണ് സൂചന.

17 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രതികളില്‍ ഒരാള്‍ വിദേശത്ത് പോകാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ആറ് മാസത്തിനകം തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

2018 ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോര വാര്‍ന്നായിരുന്നു മരണം.

Top