അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ,കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ ആവശ്യപെട്ടുള്ള എൻ.ഐ.എ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ മാസം 20 വരെ റിമാൻഡ് ചെയ്ത അബ്ദുൾ സത്താർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.എൻ.ഐ.എ. നേരത്തെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് അബ്ദുൾ സത്താർ.പ്രാഥമിക ചോദ്യംചെയ്യൽ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്നാണ് എൻ.ഐ.എ സംഘം കോടതിയിൽ നൽകിയിട്ടുള്ള അപേക്ഷ

Top