മീ ടൂ വിവാദം; എംജെ അക്ബറിന്റെ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും

MJ-AKBAR

ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തില്‍ പത്രപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ മന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനഷ്ടക്കേസ് ഇന്ന് പട്യാല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അക്ബറിന് കീഴില്‍ ജോലി ചെയ്യവേ പല തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പ്രിയാ രമണിയുടെ ആരോപണത്തിനെതിരെയാണ് കേസ് നല്‍കിയത്.

ഇതിന് തൊട്ടുപിറകെ 12 വനിതാ പത്രവര്‍ത്തകരും അക്ബറിനെതിരെ സമാന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢ അജണ്ട ഉണ്ടെന്ന് അക്ബറിന്റെ ഹര്‍ജിയില്‍ പറയുന്നു. വിവാദങ്ങളെ തുടര്‍ന്ന് അക്ബര്‍ വിദേശകാര്യസഹമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

Top