ഭൂമി കൈയ്യേറ്റക്കേസില്‍ കോടതിയുടെ സമയം പാഴാക്കി; തോമസ് ചാണ്ടിയ്ക്ക് പിഴ

Thomas chandy

കൊച്ചി: ഭൂമി കൈയ്യേറ്റക്കേസില്‍ കോടതിയുടെ സമയം പാഴാക്കിയെന്ന കാരണത്താല്‍ തോമസ് ചാണ്ടിയ്ക്ക് 25,000 രൂപ പിഴ.

ഭൂമി കൈയ്യേറ്റക്കേസിലെ ഹര്‍ജികള്‍ പിന്‍വലിച്ചതിനാണ് പിഴ അടയ്ക്കാന്‍ കോടതി അറിയിച്ചിരിക്കുന്നത്. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് ചെയ്തു.

ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, കോടതിയുടെ സമയം വിലപ്പെട്ടതാണെന്ന് കോടതി വ്യക്തമാക്കി.

ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മ്മിച്ചു എന്നതാണ് കേസ്. നാല് ഹര്‍ജികളാണ് തോമസ് ചാണ്ടി പിന്‍വലിച്ചിരിക്കുന്നത്. വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.

തിങ്കളാഴ്ച കേസില്‍ വിധി പറയാന്‍ ഒരുങ്ങുകയായിരുന്നു എന്നും ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പിഴ പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Top