ദിലീപിന്റെ ‘മൈ സാന്റാ’ തിയേറ്ററില്‍; സാറ്റലൈറ്റ് പകര്‍പ്പാവകാശം കോടതി തടഞ്ഞു

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈ സാന്റാ’. ഇപ്പോഴിതാ ചിത്രത്തിന്റെ സാറ്റലൈറ്റ് പകര്‍പ്പാവകാശം നല്‍കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. സഹനിര്‍മ്മാതാവ് ബിന്‍സി ഫിലിപ്പ് നല്‍കിയ ഹര്‍ജിയിന്മേല്‍ എറണാകുളം സെഷന്‍സ് കോടതിയാണ് നടപടി എടുത്തിരിക്കുന്നത്.

ചിത്രം ഇന്നാണ് റിലീസ് ചെയ്യുന്നത്. നേരത്തെ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം പിന്നീട് ക്രിസ്മസ് റിലീസിലേക്കായി മാറ്റുകയായിരുന്നു. ‘കിനാവള്ളി’ എന്ന ചിത്രത്തിന് ശേഷം സുഗീതിന്റെ സംവിധാനത്തിലൊരുങ്ങുന്ന  ചിത്രമാണ് മൈ സാന്റാ.

ചിത്രത്തില്‍ സണ്ണി വെയ്ന്‍, അനുശ്രീ, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ജെമിന്‍ സിറിയക്കിന്റേതാണ് തിരക്കഥ. നിഷാദ് കോയ, അജീഷ് ഒ കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

Top