നഷ്ടമായത് മികച്ച മാധ്യമ പ്രപര്‍ത്തകയെ; സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ ശിക്ഷ വിധിച്ച് കോടതി

ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് കോടതി. നാലു പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും പിഴയും വിധിച്ചു. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവരാണ് പ്രതികള്‍. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.

അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷത്തെ തടവുമാണ് കോടതി വിധിച്ചത്. പിഴ തുകയുടെ ഒരു ഭാഗം സൗമ്യയുടെ മാതാപിതാപക്കള്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ടമായത് മികച്ച മാധ്യമ പ്രപര്‍ത്തകയെ ആണെന്നും നഷ്ടം നികത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രികളുടെ സുരക്ഷയ്ക്ക് വെല്ലു വിളിയാണ് കേസെന്നും സ്ത്രികളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ പരമപ്രധാന ബാധ്യതയാണെന്നും കോടതി പറഞ്ഞു.

2008 സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെ കാറില്‍ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണു സൗമ്യ വിശ്വനാഥന്‍ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു അക്രമി സംഘം കാര്‍ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടര്‍ന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

Top