ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി

കണ്ണൂര്‍: വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കോടതി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.

കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് വ്ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസില്‍ ഒരു ദിവസം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചിരുന്നത്.

വ്ളോഗര്‍മാരായ എബിനെയും ലിബിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. സാമൂഹികമാധ്യമങ്ങളിലൂടെ കലാപാഹ്വാനം ചെയ്തതില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

 

Top