സ്വര്‍ണ്ണക്കടത്ത് കേസ്; കോഴിക്കോട് ഏലത്തൂര്‍ സ്വദേശി ടി എം സംജുവിനെ കോടതി റിമാന്റ് ചെയ്തു

കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ഏലത്തൂര്‍ സ്വദേശി ടി എം സംജുവിനെ കോടതി റിമാന്റ് ചെയ്തു. സ്വര്‍ണ്ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി കുറ്റം സമ്മതിച്ചെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കൂടുതല്‍ അന്വേഷണം വേണമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്വര്‍ണക്കടത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. സാമ്പത്തിക നിലയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന കേസെന്നും കസ്റ്റംസ് പറഞ്ഞു. ഏലത്തൂര്‍ എരഞ്ഞിക്കല്‍ നെടിയമ്പ്രത്ത് സ്വദേശിയാണ് സംജു.

എസ്എസ് ജ്വല്ലറി ഉടമയുടെ മകളുടെ ഭര്‍ത്താവാണ്. കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്ന എട്ടാമത്തെ പ്രതിയാണ്.സംജുവിനെ കൂടാതെ മൂന്നു പേര്‍ കൂടി ഇന്ന് രാവിലെ കസ്റ്റംസ് പിടിയിലായിരുന്നു. സ്വര്‍ണം വിറ്റഴിക്കാന്‍ ഇടനിലക്കാരായവരാണ് ഇവര്‍.

Top