vigilence Court rejects petition to the codanad bar issue

pinarayi

മൂവാറ്റുപുഴ: പെരുമ്പാവൂരിലെ കോടനാട് ഡ്യൂലാന്‍ഡ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമെതിരായ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

കോടനാട് സ്വദേശി പി.എ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമടക്കം എട്ടുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കേ ഡ്യൂലാന്‍ഡ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിച്ചത് അഴിമതി നിരോധനവകുപ്പിന്റെ പരിധിയില്‍പ്പെടുമെന്നു കാണിച്ചാണു ഹര്‍ജി ഫയല്‍ ചെയ്തത്.

കഴിഞ്ഞ 14നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 18നു വിശദമായ വാദം കേട്ടിരുന്നു. തുടര്‍ന്നു വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സന്തോഷ്, ഡപ്യൂട്ടി കമ്മീഷണര്‍ നാരായണന്‍കുട്ടി, പഞ്ചായത്ത് സെക്രട്ടറി റെജി കുമാര്‍, ഹോട്ടല്‍ ഉടമ സുശീലന്‍ എന്നിവരാണു കേസിലെ മറ്റു എതിര്‍കക്ഷികള്‍.

Top