കോടതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുന്നു. എറണാകുളം സിജെഎം കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്.

അതേസമയം കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 7ാം തിയതിയിലേക്ക് മാറ്റി. കസ്റ്റംസ് ജാമ്യത്തില്‍ എതിര്‍സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കണ്ടെത്തിയെന്നും ഭാര്യയാണ് ഫോണുകള്‍ നല്‍കിയതെന്നും കസ്റ്റംസ് പറയുന്നു.

Top