വണ്ടിച്ചെക്ക് കേസ്; രഹന ഫാത്തിമയ്ക്ക് തടവും പിഴയും വിധിച്ച് കോടതി

ആലപ്പുഴ: വണ്ടിച്ചെക്ക് കേസില്‍ ആക്ടിവിസ്റ്റായ രഹന ഫാത്തിമയ്ക്ക് തടവും പിഴയും വിധിച്ച് കോടതി.

ഒരു ദിവസത്തെ തടവും പിഴ 2,10,000 രൂപയുമാണ് ആലപ്പുഴ സിജെഎം കോടതി വിധിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയിലെത്തിയ രഹന ഫാത്തിമ പിഴയടച്ച് പ്രതിക്കൂട്ടില്‍ നിന്ന് തടവുശിക്ഷ അനുഭവിച്ചു.

ആലപ്പുഴയിലെ ആദിത്യ ഫിനാന്‍സ് ഉടമ അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ഹഹന ഫാത്തിമയ്‌ക്കെതിരെ നടപടി എടുത്തത്. രണ്ടു ലക്ഷം രൂപ വായ്പ നേടിയ ശേഷം വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു പരാതി.

Top