ഇമ്രാൻ ഖാന് എതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് കോടതി റദ്ദാക്കി

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരായ രാജ്യദ്രോഹക്കേസ് ബലൂചിസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. തോഷഖാന അഴിമതിക്കേസിലെ ശിക്ഷാവിധിക്കെതിരെ ഇമ്രാൻ നൽകിയ അപ്പീലിൽ ഇന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി വിധി പറയും. അഴിമതിക്കേസിൽ ഈ മാസമാദ്യം 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ഇമ്രാൻ ഇപ്പോൾ ജയിലിലാണ്.

ഇമ്രാന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിലാണ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. രാജ്യദ്രോഹക്കേസെടുക്കാൻ സർക്കാർ അനുമതി വേണമെന്ന നടപടിക്രമം പൊലീസ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി അതു റദ്ദാക്കിയത്.

Top