രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; ഏഴ് പേര്‍ക്ക് വധശിക്ഷ വിധിച്ചു

court order

കൊല്ലം: കൊല്ലം രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. പ്രതികള്‍ രണ്ടു ലക്ഷം രുപ പിഴ അടയ്ക്കണമെന്നും ജാമ്യവും പരോളും അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.

2018 ആഗസ്റ്റ് 15നായിരുന്നു രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രതികള്‍ തട്ടിക്കൊണ്ടു പോയി കൊന്നു കുഴിച്ചു മൂടുകയായിരുന്നു.

ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യത്തിനാണ് രഞ്ജിത് ജോണ്‍സണെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് തമിഴ്നാട്ടില്‍ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

അതേസമയം, കേസില്‍ കിളികൊല്ലൂര്‍ നക്ഷത്ര നഗറില്‍ അജിംഷ (ബാബുജി 37) യെ വിട്ടയച്ചിരുന്നു.

Top