കെവിന്‍ വധം; പൊലീസുകാര്‍ക്കെതിരെ തെളിവ് നല്‍കിയില്ല, അന്വേഷണസംഘത്തിന് വിമര്‍ശനം

KEVIN

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ വേണ്ടത്ര തെളിവു ഹാജരാക്കാത്ത അന്വേഷണ സംഘത്തെ വിമര്‍ശിച്ച് കോടതി. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പൊലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ കൈയില്‍ നിന്നു കൈക്കൂലി വാങ്ങിയതിനാണു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജുവിനെയും സിവില്‍ പൊലീസ് ഓഫീസര്‍ എം.എന്‍. അജയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ എത്ര രൂപ വാങ്ങിയെന്നതിന് തെളിവോ, സാക്ഷികളുടെ വിവരങ്ങളോ ഒന്നും ഇല്ലെന്നായിരുന്നു കോടതി വിമര്‍ശിച്ചത്. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയില്‍ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷയ്ക്ക് സമര്‍പ്പിച്ചതിനെയും കോടതി വിമര്‍ശിച്ചു.

Top