അഭയകേസ്; ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു

sister abhaya

തിരുവനന്തപുരം: അഭയ കേസിലെ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരിനെ കോടതിയിൽ വെച്ച് മുഖ്യസാക്ഷി രാജു തിരിച്ചറിഞ്ഞു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ കോൺവെന്റിന്റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് കണ്ടെന്നാണ് രാജു മൊഴി നൽകിയത്.

മുൻ അന്വേഷണ സംഘത്തിനെതിരെയുള്ള നിർണായക വെളിപ്പെടുത്തലും രാജു ഇന്ന് കോടതിയിൽ നടത്തി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ തനിക്ക് രണ്ട് ലക്ഷം രൂപയും, കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്‌തെന്നും രാജു കോടതിയിൽ മൊഴി നൽകി.

മോഷണം നടത്താറുണ്ടായിരുന്ന രാജു ഇതിനായാണ് അന്ന് കോൺവെന്റിൽ എത്തിയതെങ്കിലും അഭയ കേസിൽ ഏറെ നിർണായകമാണ് രാജുവിന്റെ മൊഴി.

Top