പിറവം പള്ളിത്തര്‍ക്കം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്മാറി

പിറവം: പിറവം പള്ളിത്തര്‍ക്കക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്മാറി. മൂന്നാം തവണയാണ് പിന്‍മാറ്റം.

ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയിരിക്കുന്നത്. എന്നാല്‍, പിന്‍മാറാനുള്ള കാരണം വ്യക്തമല്ല. നേരത്തെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും പിന്മാറിയിരുന്നു.

Top