പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി ഉത്തരവ്

ചണ്ഡിഗഡ്: വിവാഹപ്രായം ആയില്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുള്ളതിനാല്‍ സംരക്ഷണം തേടി കോടതിയെ സമീപിച്ച പെണ്‍കുട്ടിക്കും കാമുകനും ആവശ്യമായ സുരക്ഷ നല്‍കാന്‍ ജസ്റ്റിസ് അല്‍ക്ക സരിന്‍ പൊലീസിനു നിര്‍ദേശം നല്‍കി.

19 വയസ്സുള്ള പെണ്‍കുട്ടിയാണ് വീടുവിട്ട് 20 വയസ്സുള്ള ആണ്‍കുട്ടിയോടൊത്തു താമസം തുടങ്ങിയത്. ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണെന്നും മാതാപിതാക്കള്‍ അമിതമായി ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.

Top