സഹപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ യുവാവ് 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

ബുദാബി: ജോലി സ്ഥലത്തുവെച്ച് സഹപ്രവര്‍ത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‍ത സംഭവത്തില്‍ യുവാവ് 10,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. സംഭവത്തില്‍ അറബ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. താന്‍ നേരിട്ട മാനസിക പ്രയാസങ്ങള്‍ക്കും അപമാനത്തിനും പകരമായി 60,000 ദിര്‍ഹം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്‍തത്.

സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ചുള്ള അപമാനം തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് തെളിവില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു.

Top