മയക്കുമരുന്ന് കൈവശം വച്ച കേസ്: മലയാളിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന്…

മുംബൈ: മയക്കുമരുന്ന് കേസില്‍ മുംബൈയില്‍ അറസ്റ്റിലായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ സജി മോഹന്‍ കുറ്റക്കാരനെന്ന് കോടതി. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈ എന്‍ഡിപിഎസ് കോടതിയിയുടേതാണ് വിധി. സജി മോഹനൊപ്പം അംഗ രംക്ഷകനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരു പ്രതിയെ കോടതി വെറുതെ വിട്ടു.

2009-ലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് സജി മോഹനെ മുബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പത്തനാപുരം സ്വദേശിയായ സജി മോഹന്‍ കേരളത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റെടുക്കാന്‍ പോകുന്ന വേളയിലായിരുന്നു അറസ്റ്റ്.

നേരത്തെ അനധികൃതമായി മയക്കുമരുന്നു കൈവശം വച്ച മറ്റൊരു കേസില്‍ ചണ്ഡീഗഡ് കോടതി സജി മോഹനെ 13 വര്‍ഷം തടവിന് വിധിച്ചിരുന്നു. ഈ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മുബൈ കേസിലും കുറ്റക്കാരാനാണെന്ന വിധി വരുന്നത്. സജി മോഹനും അംഗരക്ഷകനുമുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും.കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സജി മോഹന്റെ അഭിഭാഷകന്‍ പറഞ്ഞു.

Top