200 കോടി തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്റെ മകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി.ഫിറോസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോഴിക്കോട് സിജെഎം കോടതി ഉത്തരവ്. 200 കോടി രൂപയുടെ വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്നു 2 ബാങ്കുകള്‍ നല്‍കിയ പരാതിയിലാണു നടപടി.

കോഴിക്കോട് നഗരത്തിലെ പ്രമുഖ ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെ പതിനഞ്ചോളം വസ്തുവകകളാണു കണ്ടുകെട്ടാന്‍ ഒരുങ്ങുന്നത്.

Top