സ്വപ്‌നയുമായി ഇടപഴകുമ്പോള്‍ ശിവശങ്കര്‍ ജാഗ്രത പാലിച്ചില്ലെന്ന് കോടതി

kerala hc

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയടക്കമുള്ളവരുമായി ഇടപെടുമ്പോള്‍ ശിവശങ്കര്‍ ജാഗ്രത പാലിച്ചില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ജാമ്യത്തിന് അര്‍ഹതയില്ല. ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ എന്ന് അന്വേഷണസംഘം തീരുമാനിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ചോദ്യം ചെയ്യല്‍ തടസ്സപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ ഇഡി കോടതിക്കു കൈമാറിയിരുന്നു. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോള്‍ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വന്‍തോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമൂഹത്തിനെതിരായ പ്രവര്‍ത്തനമാണെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു.

Top