കെവിന്‍ വധക്കേസ്; കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു

kevin

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കുറ്റപത്രത്തില്‍ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പറയുന്നു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.

മനപൂര്‍വ്വം കെവിനെ പുഴയിലേക്ക് തളളിയിട്ടു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ മനപൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവ് ഇല്ലെന്നും കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

കഴിഞ്ഞ മെയ് 27നായിരുന്നു കൊലപാതകം നടന്നത്. കെവിന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാവുകയായിരുന്നു. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

Top