court-media-ban-p-sadasivam

p.-sadhasivam

കൊച്ചി: കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സുപ്രധാന കേസുകളെക്കുറിച്ചൊന്നും ഇപ്പോള്‍ ജനങ്ങള്‍ക്ക് അറിയാന്‍ വഴിയില്ല .

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് കോടതിയിലും കടന്നു ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മാധ്യമങ്ങളും അഭിഭാഷകരുമായുള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ഇടപെടാന്‍ തയ്യാറാണ്.

ഇക്കാര്യം ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ മുന്‍പെ അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ എറണാകുളം പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

Top