കെവിന്‍ വധക്കേസ്; പ്രാഥമിക വാദത്തിന്റെ ഉത്തരവ് ഇന്ന്

KEVIN

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ഇന്ന്. കോട്ടയം സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക.

മനപൂര്‍വ്വം കെവിനെ പുഴയിലേക്ക് തളളിയിട്ടു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ മനപൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവ് ഇല്ലെന്നും കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നും പ്രതിഭാഗം വാദിച്ചു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തി.

കഴിഞ്ഞ മെയ് 27നായിരുന്നു കൊലപാതകം നടന്നത്. കെവിന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാവുകയായിരുന്നു. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

Top