ശബരിമലയില്‍ വാഹനപാസ് നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം അംഗീകരിച്ച് കോടതി

കൊച്ചി: ശബരിമലയില്‍ വാഹനപാസ് നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം കോടതി അംഗീകരിച്ചു.

എന്നാല്‍ വാഹനപാസ് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പരിശോധനയ്ക്ക് വിധേയരാകേണ്ടെന്നും ഇവര്‍ക്ക് പാര്‍ക്കിങ് സൗകര്യം ലഭിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി.

അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി. ശബരിമല തീര്‍ഥാടകര്‍ക്കുനേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനായിട്ടാണ് ഇവര്‍ എത്തിയത്.

ബിജെപി എ.എന്‍. രാധാകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് സംഘം എത്തിയത്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും നേരത്തെ ശബരിമലയിലെത്തി പരിശോധന നടത്തിയിരുന്നു.

Top