പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

HIGH-COURT

കൊച്ചി: കേരളത്തിലേത് ദേശീയ ദുരന്തപ്രളയമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ വിശദീകണം നല്‍കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുകയുടെ വിനിയോഗത്തെപ്പറ്റി ചോദിച്ചിരുന്നു.

പൂഴ്ത്തിവയ്പ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചിരുന്നു. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അന്വേഷണം വേണമെന്നും ആരോപിച്ച് ചാലക്കുടി സ്വദേശി നല്‍കിയ കത്ത് പരിഗണിച്ച് സ്വമേധയ എടുത്ത കേസും ഇന്ന് കോടതി പരിഗണിക്കും.

അതേസമയം, കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാനത്തെ മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. വിദേശ രാജ്യങ്ങള്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളും ഇതിനായി സന്ദര്‍ശിക്കും.

എന്നാല്‍, മന്ത്രിമാരില്‍ ആരൊക്കെ പോകുമെന്നോ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നേ ഉള്ള കാര്യത്തില്‍ ഇതുവരെ തീരുമനമായിട്ടില്ല. മാത്രമല്ല, മൂന്ന്, അഞ്ച് തീയതികളില്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘവും സംസ്ഥാനത്തെ ജില്ലകള്‍ കേന്ദ്രീകരിച്ച് പണം സമാഹരിക്കും.

Top