കുറ്റവാളികള്‍ക്ക് അവകാശങ്ങള്‍, ഞങ്ങള്‍ക്ക് അതില്ലേ? മരണ വാറണ്ട് വിധിക്കാത്തതില്‍ പൊട്ടിക്കരഞ്ഞ് അമ്മ

nirbhaya-mother

2012 ഡല്‍ഹി പീഡന കൊലപാതകത്തില്‍ 23 വയസ്സുള്ള ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ നാല് പ്രതികള്‍ക്ക് മരണ വാറണ്ട് വിധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കി. അഭ്യര്‍ത്ഥനയില്‍ അടിയന്തര നടപടി സ്വീകരിക്കാതെ കോടതി. പ്രതികളില്‍ ഒരാള്‍ നല്‍കിയ ദയാഹര്‍ജിയുടെ ഭാവി അറിഞ്ഞ ശേഷം മാത്രമേ വാറണ്ട് പുറത്തിറക്കാന്‍ സാധിക്കൂവെന്ന് ജഡ്ജ് സതീഷ് കുമാര്‍ അറോറ പറഞ്ഞു.

മരണ വാറണ്ട് ലഭിക്കാന്‍ പോലീസ് ശ്രമിച്ചപ്പോഴാണ് ജഡ്ജ് ഈ തടസ്സവാദം ഉന്നയിച്ചത്. കുറ്റവാളികള്‍ക്ക് നിയമപരിഹാരങ്ങളെക്കുറിച്ച് പുതിയ നോട്ടീസ് നല്‍കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കോടതി തുടര്‍വിചാരണ ജനുവരി 7ലേക്ക് നീക്കി. എന്നാല്‍ അന്തിമവിധി വീണ്ടും നീളുമെന്ന് മനസ്സിലാക്കിയ നിര്‍ഭയയുടെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു.

‘ഞങ്ങള്‍ക്കും അവകാശങ്ങളില്ലേ? എവിടെ പോയാലും ആളികള്‍ കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഞങ്ങളുടെ അവകാശങ്ങളുടെ അവസ്ഥ എന്താണ്’, അമ്മ ചോദിച്ചു. കുടുംബത്തിന്റെ അവകാശം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ജഡ്ജ് സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് വ്യക്തമാക്കി.

കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി, എല്ലായിടത്തും കുറ്റവാളികളെയാണ് നിയമം സംരക്ഷിക്കുന്നത്. സര്‍ക്കാരും പ്രോസിക്യൂഷനേക്കാളും വലിയവര്‍ അവരാണെന്ന് തോന്നും, അമ്മ കണ്ണീര്‍ തുടച്ച് പ്രതികരിച്ചു.

Top