ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ നടന്‍ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി

ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ നടന്‍ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി, അഭിനയത്തില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂടാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂര്‍ ക്ലാസ് പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദക്ഷിണ കൊറിയയിലുള്ള സുവോണ്‍ ജില്ലാ കോടതിയുടേതാണ് വിധി.

2022-ല്‍ ഒ യോങ്-സൂവിനെതിരെ കുറ്റം ചുമത്തപ്പെട്ടു. 2022-ല്‍, മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനായി ചരിത്രം കുറിച്ച ആളാണ് അദ്ദേഹം.2017 ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു തിയേറ്റര്‍ പ്രകടനത്തിനായി ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് താമസിക്കുമ്പോള്‍ ഒരു സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായ ആരോപണം.

Top