കോടതിയെ നിര്‍ത്താതെ കൂവി തോല്‍പ്പിച്ച് ഏഴ്‌ അങ്കക്കോഴികള്‍

കാസര്‍ഗോഡ്: മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയ ഏഴ് അങ്കക്കോഴികള്‍ നിര്‍ത്താതെ കൂവി കോടതി നടപടികള്‍ തടസ്സപ്പെട്ടു.

കാലുകള്‍ ബന്ധിച്ച് കോടതി വരാന്തയില്‍ ഹാജരാക്കിയ കോഴികള്‍ മത്സരിച്ച് കൂവുകയായിരുന്നു.

തുടര്‍ന്ന് അഭിഭാഷകര്‍ക്ക് നാക്കു പിഴ പോലും സംഭവിക്കുകയുണ്ടായി. കോടതിമുറിയിലെ കേസിന്റെ വാദം ശക്തിപ്പെടുന്നതിനനുസരിച്ച് കൂവലിനും ശക്തി കൂടുകയായിരുന്നു.

Top