ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം; മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുവാന്‍ തയ്യാറാകാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും ഇത് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്.

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഇത് വകയിരുത്തുമെന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരം പത്രത്തിലും ടെലിവിഷനിലും പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളില്‍ മൂന്ന് തവണ പരസ്യം നല്‍കിയിരിക്കണമെന്നത്. ടെലിവിഷനില്‍ 7 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നല്‍കേണ്ടത്. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഇത് വകയിരുത്തും.

Top