ഹോട്ട്‌സ്‌പോട്ട് ജില്ല; തിരുവനന്തപുരം ജില്ലാ കോടതി, വര്‍ക്കല കോടതി മെയ് മൂന്ന് വരെ അടച്ചിടും

തിരുവനന്തപുരം: ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത് കാരണം തിരുവനന്തപുരം ജില്ലാ കോടതി, വര്‍ക്കല കോടതി എന്നിവ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. എന്നാല്‍ ജില്ലയിലെ മറ്റ് കോടതികള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

കഴിഞ്ഞ ദിവസം കീഴ്‌കോടതികള്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനു ശേഷമാണ് തലസ്ഥാന നഗരത്തെ ഹോട്‌സ്‌പോട്ട് പട്ടികയില്‍പ്പെടുത്തിയത് ഇതോടെയാണ് കോടതി തുറക്കുന്ന തീയതി നീട്ടിയത്. തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല ജില്ലകളിലും രോഗവ്യാപനം കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൌണില്‍ ഇളവ് നല്‍കിയിരുന്നു.

എന്നാല്‍ ഇളവുകളുടെ ബലത്തില്‍ ജനം കൂട്ടത്തോടെ റോഡിലിറങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശനം മരുതൂര്‍, വെട്ടുറോഡ്, വഴയില, പ്രാവച്ചമ്പലം, കുണ്ടമണ്ക്കടവ്, മുക്കോല എന്നീ പോയിന്റുകള്‍ വഴിയാക്കി നിയന്ത്രിച്ചിട്ടുണ്ട്.

Top