സഭാതര്‍ക്കത്തില്‍ കോടതി വിധികള്‍ പരിഹാരമാകില്ലെന്ന് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ

പത്തനംതിട്ട : സഭാതര്‍ക്കത്തില്‍ കോടതി വിധികള്‍ പരിഹാരമാകില്ലെന്നും പരസ്പര സ്‌നേഹത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാകൂവെന്നും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ.

എതുവിശ്വാസത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഒരോരുത്തരുടെയും അവകാശമാണ്. അവകാശവും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതായിരുന്നു പാത്രിയാര്‍ക്കീസ് ബാവ.

Top