അമിത് ഷാക്കെതിരായ വിവാദ പരാമര്‍ശം :രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി

ഡല്‍ഹി: അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം. ജാര്‍ഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 27ന് ഹാജരാകാനാണ് കോടതിയുടെ നിര്‍ദ്ദേശം. 2018ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘കൊലയാളി’ പരാമര്‍ശത്തിലാണ് കോടതിയുടെ നടപടി. ഇതിനെതിരെ ബിജെപിയുടെ പ്രാദേശിക നേതാവായ പ്രദാപ് ഷെട്ടാരിയ കൊടുത്ത കേസിലാണ് കോടതി നടപടി. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടിയുള്ള രാഹുല്‍ ഗാന്ധിയുടെ അപേക്ഷ തള്ളിയാണ് കോടതി നിര്‍ദ്ദേശം.

അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് മുംബൈയില്‍ നടക്കുകയാണ്. ഇതിനോടനുബന്ധമായി ഇന്ത്യാസഖ്യം ഒത്തുചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇടതുനേതാക്കള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Top