കന്യാസ്ത്രീക്ക് കാട്ടുപന്നിയെ കൊല്ലാന്‍ കോടതി അനുമതി

കൊച്ചി: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് അനുമതി നല്‍കി ഹൈക്കോടതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്‌നസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്.

മഠത്തിലെ കൃഷിയിടത്തില്‍ എന്ത് കൃഷിയിറക്കിയാലും കാട്ടുപന്നി കുത്തി നശിപ്പിക്കും. അവസാനമായി നട്ട നൂറ് ചുവട് കപ്പ പൂര്‍ണമായും കാട്ടുപന്നികൂട്ടം കുത്തി ഇളക്കി മറിച്ചിട്ടു. വേലി കെട്ടി സംരക്ഷിക്കാന്‍ നോക്കിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് മoത്തിലെ മദറായ സിസ്റ്റര്‍ ജോഫി ഹൈക്കോടതിയെ സമീപിച്ചത്.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നല്‍കാന്‍ കോടതി വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് പ്രകാരം വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ കൃഷിയിടത്തില്‍ കെണികള്‍ സ്ഥാപിച്ച് കാട്ടുപന്നിയെ പിടിക്കാനാണ് സിസ്റ്ററുടെ തീരുമാനം.

 

Top