അരീക്കോട് ദുരഭിമാന കൊല; മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛനെ വെറുതെ വിട്ടു

മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛന്‍ രാജനെ വെറുതേവിട്ടു.മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറിയതിനാലും രാജനെ കോടതി വെറുതെ വിടുകയായിരുന്നു. കേസിലെ എല്ലാ പ്രധാന സാക്ഷികളും കോടതിയില്‍ കൂറുമാറി.

അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച ആതിരയെ വിവാഹത്തലേന്ന് അച്ഛന്‍ രാജന്‍ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2018 മാര്‍ച്ചിലായിരുന്നു സംഭവം.

Top