നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ക്വാലാലംപുരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. മലേഷ്യയിലെ കോലാലംപൂരില്‍ വ്യവസായം നടത്തുന്നവരാണ് പിടിയിലായ ദമ്പതികള്‍.

സ്വര്‍ണത്തിന് വന്‍തോതില്‍ വില വര്‍ദ്ധിച്ചതോടെ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്നെ കസ്റ്റംസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top