മൃഗശാലയില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മൃഗശാലയില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്. തിങ്കാളാഴ്ച ഡല്ഡഹിയിലുള്ള മൃഗശാല സന്ദര്‍ശിക്കാനെത്തിയതാണ് അഭിഷേകും ഭാര്യ അഞ്ജലിയും. എന്നാല്‍ അഭിഷേകിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അഞ്ജലി സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഉടന്‍ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു.

അഭിഷേകിന്റെ മൃതദേഹം ഇരുവരുടേയും ഫ്ളാറ്റായ ആല്‍കോണ്‍ അപ്പാര്‍ട്ട്മെന്റിലേക്ക് ബന്ധുക്കള്‍ കൊണ്ടുവന്നു. അഭിഷേകിന്റെ ചേതനയറ്റം ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ അഞ്ജലിയെ മാക്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2023 നവംബര്‍ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം സംഭവിച്ച ഈ ദുരന്തത്തിന്റെ പകപ്പിലാണ് കുടുംബാംഗങ്ങളും ബന്ധുക്കളും.

Top