പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ കശ്മീരില്‍ ദമ്പതിമാര്‍ക്ക് പരിക്ക്

indian-army

ജമ്മു: ശനിയാഴ്ച പുലര്‍ച്ചെ കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പില്‍ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലാണ് സംഭവം.

വീടിനകത്തു നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്.സഞ്ജീവ് കുമാര്‍ (32), റിതാ കുമാരി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ത്യ ബലാകോട്ടില്‍ നടത്തിയ രണ്ടാമത്തെ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പുകളില്‍ നാല് പട്ടാളക്കാരുള്‍പ്പെടെ പത്ത് പേരാണ് ഇരുവരെ മരണപ്പെട്ടത്. 45 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Top