തൃശ്ശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ വലപ്പാടില്‍ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്.സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് ഇരുവരും.

നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിക്ക് വലപ്പാട് കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേയ്ക്ക് സവാള കയറ്റിവന്ന ചരക്കുലോറിയാണ് അപകടമുണ്ടാക്കിയത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടകത്തിന് കാരണം.

സൈക്കിളില്‍ ഇടിച്ച ശേഷമാണ് ലോറി ബൈക്കില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രികനായ ബംഗാളി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top