കൊല്ലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

dead body

കൊല്ലം: അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ അമൃത് ഭവനില്‍ സുനില്‍(34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുനിലിനെ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയില്‍ കിടക്കുന്നനിലയിലുമായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മരണ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിവരികയാണ്.

Top