ചെന്നിത്തലയില്‍ ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍. ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലും ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു.

സ്ത്രീ മാവേലിക്കര വെട്ടിയാര്‍ സ്വദേശിയും പുരുഷന്‍ അടൂര്‍ സ്വദേശിയുമാണ്. ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top