കിളിമാനൂരിൽ ദമ്പതികളെ ചുട്ടു കൊന്ന കേസിലെ പ്രതി മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ ചുട്ടു കൊന്ന കേസിലെ പ്രതി മരിച്ചു. കിളിമാനൂർ മടവൂർ സ്വദേശി ശശിധരൻ നായരാണ് മരിച്ചത്. 85 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ശനിയാഴ്ചയാണ് പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ഇയാൾ തീ കൊളുത്തി കൊലപ്പെടുത്തിയത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശശിധരൻ നായർ മരിച്ചത്. ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

Top