പറവൂരിലെ സിനിമാ തിയേറ്ററില്‍ ദമ്പതികള്‍ക്ക് മര്‍ദനം

റവൂരിലെ സിനിമാ തിയേറ്ററില്‍ ദമ്പതികള്‍ക്ക് മര്‍ദനം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. പറവൂര്‍ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മര്‍ദനമേറ്റത്. ഷഫാസ് തിയേറ്ററില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ആക്രമണത്തില്‍ ജിബിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ജിബിനും പൂജയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പറവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.രാത്രി 10 മണിയോടെയാണ് സംഭവം. ഷഫാസ് തിയേറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികള്‍. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാള്‍ മോശമായി പെരുമാറി. ജിബിന്‍ ഇത് ചോദ്യം ചെയ്തതോടെ മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകള്‍ ജിബിനെ മര്‍ദിച്ചവശനാക്കി.

 

 

Top