ദമ്പതികള്‍ക്ക് നടുറോഡില്‍ മര്‍ദനം; വീഡിയോ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവ്

beat

കല്പറ്റ: തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് വയനാട്ടില്‍ വെച്ച് ക്രൂര മര്‍ദ്ദനം. നടുറോഡില്‍ വെച്ചാണ് ഞായറാഴ്ച ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഇവരെ മര്‍ദിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top