ദമ്പതികളും സുഹൃത്തും പുഴയില്‍ മുങ്ങി മരിച്ചു; അപകടം സെല്‍ഫിയെടുക്കുന്നതിനിടെ

മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണ് നവദമ്പതികളും സുഹൃത്തും മുങ്ങിമരിച്ചു. താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന്‍ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. സെല്‍ഫി എടുക്കുവാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ പുഴയിലേക്ക് വീണു, ഇവരെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തതെന്ന് വാദ്വാനി പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു. മൂന്ന് വ്യത്യസ്ത അപകട മരണ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആനന്ദ് കംഗുരെ പറഞ്ഞു.

Top