കൗണ്ടി കളിക്കില്ല ; അയര്‍ലണ്ടിലെ ടി 20 യില്‍ കൊഹ്‌ലി ഉണ്ടാവും

Kohli

കൗണ്ടി കളിക്കുവാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വിരാട്‌ കൊഹ്‌ലി. കഴുത്തിനേറ്റ പരിക്ക് മൂലമാണ് തന്റെ കൗണ്ടി കളിക്കുവാനുള്ള ആഗ്രഹം താരം ഉപേക്ഷിച്ചത്. ഇതിനാല്‍ തന്നെ അയര്‍ലണ്ടില്‍ നടക്കുന്ന രണ്ട് ടി20 മത്സരങ്ങളിലും കൊഹ്‌ലി ഇനി ടീമിനൊപ്പമുണ്ടാകുമെന്നും ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പുകളായി ഇതിനെക്കാണുമെന്നുമാണ് ഇപ്പോള്‍ അറിയുന്നത്.

സറേയ്ക്ക് വേണ്ടി കളിക്കുന്നതിനാല്‍ അയര്‍ലണ്ടിലെ രണ്ട് ടി20 മത്സരങ്ങളില്‍ ആദ്യത്തേത് വിരാട് കോഹ്‌ലിയ്ക്ക് നഷ്ടമാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. ജൂണ്‍ 27നു മലാഹൈഡിലാണ് ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരം.

Top