ഡൽഹി : ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. വിവിധ വിഭാഗങ്ങളും സംഘടനകളും ധനകാര്യ വിദഗ്ധരും ഉള്‍പ്പെടെയുള്ളവരുമായാണ് ധനമന്ത്രിയുടെ ചര്‍ച്ച. കോവിഡ് പശ്ചാത്തലത്തിലും ജിഡിപിയില്‍ ഉണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലും എറെ പ്രധാനപ്പെട്ടതാകും ധനമന്ത്രി നടത്തുന്ന ചര്‍ച്ച.
ധനമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിൽ വെര്‍ച്വലായാണ് ചര്‍ച്ചകള്‍ നടക്കുക. ബജറ്റ് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ധനമന്ത്രി ഇന്നലെ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഫെബ്രുവരി ഒന്ന് തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെയും ബജറ്റ് അവതരണം.