ഇവര്‍ മഹാപുരുഷന്‍മാര്‍; പ്രധാനമന്ത്രി മോദിക്കും, അമിത് ഷായ്ക്കും മുന്നില്‍ രാജ്യം നമിക്കണം

yogi-new

ഒരൊറ്റ ദിവസം കൊണ്ട് ആര്‍ട്ടിക്കിള്‍ 370 അവസാനിപ്പിച്ച മഹാപുരുഷന്‍മാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മുന്നില്‍ രാജ്യം നമിക്കണം, എബിവിപി ദേശീയ കണ്‍വെന്‍ഷന്‍ സമാപനത്തില്‍ യോഗി പ്രസ്താവിച്ചു.

രാജ്യത്തിന്റെ ചെലവിലാകരുത് രാഷ്ട്രീയം നടത്തേണ്ടതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു, 500 വര്‍ഷം പഴക്കമുള്ള അയോധ്യ രാമക്ഷേത്ര തര്‍ക്കം 45 മിനിറ്റ് കൊണ്ട് സുപ്രീംകോടതി വിധിച്ചപ്പോള്‍ ഇത് നിര്‍വ്വഹിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ജുഡീഷ്യറിയുടെ ഈ ശക്തി ഇന്ത്യയില്‍ മാത്രമാണ് കാണാനാകുക, യുപി മുഖ്യന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന മാത്രമല്ല എബിവിപിയെന്ന് പറഞ്ഞ യോഗി അതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ രാജ്യനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എബിവിപി ദേശീയത മുന്‍നിര്‍ത്തി മുന്നേറുകയാണ്.

‘മതത്തിന്റെ പേരില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അറിയണം ഇന്ത്യ ശക്തമായ രാജ്യമാണെന്ന്. മതത്തിനും ജാതിക്കും അതീതമാണ് അത്. രാം മനോഹര്‍ ലോഹ്യ സോഷ്യലിസ്റ്റായിരുന്നു, പക്ഷെ ആരാധനയില്‍ വിശ്വസിച്ചില്ല. ലോഹ്യ സ്വാതന്ത്ര്യസമരത്തിനായി പോരാടിയ വ്യക്തിയായിരുന്നു, പക്ഷെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരിലായിരുന്നില്ല. ഇന്ത്യയുടെ മണ്ണ് ശ്രീരാമന്റെയും, കൃഷ്ണന്റെയും, ശിവന്റെയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്’, യോഗി ആദിത്യനാഥ് പറഞ്ഞു.

Top